xxxx
മങ്കോട് പാറമടയിൽ വീട്ടിൽ മുഹമ്മദു റാഫിയുടെ വീടിന് മുന്നിൽ ഉരുണ്ട് വന്ന പാറ

കൊട്ടാരക്കര: മാങ്കോട് വില്ലേജിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തലവരമ്പ് പാറ മടയിൽ വീട്ടിൽ മുഹമ്മദ് റാഫിയുടെ വീടിന് പിൻഭാഗത്തുള്ള സർക്കാർ തിരിശു ഭൂമിയിൽ നിന്ന് പാറ അ

ടർന്നു വീണ് അടുക്കളയുടെ വാതിൽ തകർന്നു. അടുക്കള ഭാഗം മണ്ണു മൂടപ്പെട്ട അവസ്ഥയിലുമായി. ഇനിയും മണ്ണൊലിച്ചുപോയാൽ പാറ വീടിനുളളിൽ പതിക്കും. കൂലിപ്പണിക്കാരനായ മുഹമ്മദ് റാഫിയും ഭാര്യയും പട്ടയം കിട്ടിയ അഞ്ചു സെന്റ് ഭൂമിയിൽ പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് രണ്ടു മക്കൾക്കൊപ്പം കഴിയുന്നത്.