ocr
ഗുരുവായൂർ പരബ്രഹ്മ സമൂഹ പുരാണപാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടത്തിയ സമൂഹ ഭാഗവതപാരായണയജ്ഞം

ഓച്ചിറ: ഗുരുവായൂർ പരബ്രഹ്മസമൂഹ പുരാണപാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സമൂഹ ഭാഗവതപാരായണയജ്ഞം നടത്തി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ യജ്ഞത്തിന് ഭദ്രദീപം കൊളുത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് യജ്ഞ വിശദീകരണം നടത്തി. സംഘടന രക്ഷാധികാരി എസ്. നാരായണസ്വാമി, യജ്ഞാാചാര്യൻ മാത്രസുന്ദരേശൻ, ക്ഷേത്രയോഗം മെമ്പർ ചിദംബരൻ, പുതുപ്പള്ളി മിനി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് കല്ലുവാതുക്കൽ മഹേശ്വരിയമ്മയുടെ നേതൃത്വത്തിൽ ഗോപികാ നൃത്തവും നടന്നു.