 
അഞ്ചൽ: ഏത് നിമിഷവും നിലപൊത്താവുന്ന നിലയിൽ അഞ്ചൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്. ഇതിന്റെ ഒരു ഭാഗം ഏതാനും വർഷം മുമ്പ് തകർന്നിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിച്ചിരുന്ന ഭാഗമാണ് അന്ന് അപകടത്തിലായത്. അവധി ദിവസമായതിനാലും കുട്ടികൾ ഇല്ലാത്താതിനാലും അപകടം ഒഴിവാകുകയായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് പുതുക്കി പണിയാൻ ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ ഒഴിപ്പിച്ചിട്ട് ഒരുകൊല്ലം പിന്നിടുന്നു. എന്നാൽ ഷോംപ്ലിംഗ് കോംപ്ലക്സ് പുനർ നിർമ്മിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് കണ്ണടക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് നിർമ്മാണം ആരംഭിക്കാൻ തടസമെന്ന് പഞ്ചായത്ത് പറയുന്നു. നിലവിലെ കെട്ടിടം പൊളിക്കുന്നതിന് സർക്കാർ അനുമതിയും നൽകിയിരുന്നു.
തടസവാദവുമായി റവന്യു വകുപ്പ്
ദീർഘകാലമായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് അഞ്ചൽ. റവന്യൂ വകുപ്പുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ല. എൽ.ഡി.എഫ് ഭരണമായിട്ടും ഈ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ എല്ലാവരും പുറതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്.
വലിയവിള വേണു
മുൻ അഞ്ചൽ ഗ്രാമപഞ്ചായത്ത മെമ്പർ
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടസ്ഥിതിയിലാണ്. കുളത്തൂപ്പുഴ, ഏരൂർ ഭാഗങ്ങളിലേയ്ക്ക് ആളുകൾ ബസ് കാത്ത് നിൽക്കുന്നതും ഈ ഭാഗത്താണ്. കെട്ടിടത്തിൽ നിന്ന് കടച്ചവടക്കാരെ ഒഴിപ്പിച്ചതോടെ സന്ധ്യകഴിഞ്ഞാൽ ഈ പ്രദേശത്ത് വെളിച്ചവും ഇല്ല. അഞ്ചൽ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കുന്നതിനുപോലും നടപടിയില്ല. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
എ.കെ.അനീഷ്
സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂണിറ്റ്