 
കൊല്ലം. ശ്രീ നാരായണ കോളേജ് 1979-81 എം.കോം ബാച്ചിലെ വിദ്യാർത്ഥികൾ 43 വർഷങ്ങൾക്കു ശേഷം മാതൃ കലാലയത്തിൽ ഒത്തുകൂടി. സഹപാഠികളുമായി പഴയ ക്ലാസ് മുറികളിലും മറ്റും അവർ പ്രായം മറന്നു ഓർമ്മകൾ പുതുക്കി. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. മനോജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ദേവദാസൻ ആചാരി അദ്ധ്യക്ഷനായി. വിനോദ് ബാബു, ഡോ. സുദർശനൻ, പീറ്റർ, ജയപ്രകാശ്, ഡോ ഷൈന തുടങ്ങിയവർ സംസാരിച്ചു.