cricket
കേരള ക്രിക്കറ്റ് അസോസിയേഷൻ ഒൻപത് വർഷം മുമ്പ് എഴുകോൺ ഇലത്തിക്കോട്ട് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമി കാട് മുടിയ നിലയിൽ.

സർക്കാരിന് കത്ത് നൽകി ക്രിക്കറ്റ് അസോസിയേഷൻ

എഴുകോൺ : എഴുകോണിൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ആവശ്യം വീണ്ടും സജീവം. കേരള ക്രിക്കറ്റ് അസോസിയേഷൻ 9 വർഷം മുൻപ് എഴുകോൺ ഇലഞ്ഞിക്കോട് പട്ടികജാതി കോളനിക്ക് സമീപം പത്തേക്കറോളം ഭൂമി ഇതിനായി വാങ്ങിയിരുന്നു. ഭൂ പരിധി നിയമത്തിന്റെയും ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും സാങ്കേതിക കുരുക്കിൽ പെട്ട് മുടങ്ങി പോവുകയായിരുന്നു പദ്ധതി.സ്ഥാപനങ്ങൾക്കും മറ്റും 12 മുതൽ 15 ഏക്കർ വരെ ഭൂമിയെ നിയമപ്രകാരം കൈവശം വയ്ക്കാനാകു. ഈ ഭൂപരിധി നിയമത്തിൽ ഇളവ് തേടി ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് എഴുകോണിൽ ക്രിക്കറ്റ് സ്റ്റേഡിയമെന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചത്. ഭൂപരിധി നിയമം സെക്ഷൻ 81 (3) പ്രകാരം ഇളവ് നൽകി സർക്കാർ വിജ്ഞാപനം ഇറക്കിയാലേ പദ്ധതി മുന്നോട്ട് പോകു.

ധന സഹായം തേടി

സ്റ്റേഡിയം നിർമ്മിക്കാൻ ധന സഹായം തേടി കൊടിക്കുന്നിൽ സുരേഷ് എം.പി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളും ക്രിക്കറ്റ് അസോസിയേഷനും ജനപ്രതിനിധികളും ഒരേ മനസോടെ പ്രവർത്തിച്ചാൽ ഉന്നത നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയം അധികം വൈകാതെ ഇവിടെ നിർമ്മിക്കാനാകും. ജില്ലയിലെ ക്രിക്കറ്റിന്റെ കുതിപ്പിനും സ്റ്റേഡിയം കാരണമാകും.

പന്നികളുടെ താവളം

വർഷങ്ങളായി കാടു പിടിച്ചു കിടക്കുന്ന വിശാലമായ ഈ സ്ഥലം കാട്ടുപന്നികളുടെയും മറ്റ് ക്ഷുദ്ര ജീവികളുടെയും ഒളിയിടമാണ്. പന്നികൾ ഉണ്ടാക്കുന്ന കൃഷി നാശം വളരെ വ

ലുതാണ്.

ഭൂ പരിധി നിയമത്തിൽ ഇളവ് ലഭിച്ചാലുടൻ എഴുകോണിലെ സ്റ്റേഡിയം നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികളിലേക്ക് കടക്കും. മറ്റെല്ലാ തീരുമാനങ്ങളും അനുകൂലമാണ്.
ജി. സജികുമാർ,
സെക്രട്ടറി, കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ .