photo
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ടു പിരുവിന് തുടക്കം കുറിച്ചു കൊണ്ട് ലോക്കൽ കമ്മിറ്റി അംഗം വി. ബേബി കുമാറിന്റെ വസതിയിൽ വച്ച് പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മുനു വഞ്ചി കൈമാറി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: 2025 മാർച്ചിൽ കൊല്ലത്തു വച്ചു നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഫണ്ടു ശേഖരണത്തിന് പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി തുടക്കം കുറിച്ചു. പാർട്ടി അംഗങ്ങളുടെ വീടുകളിൽ വഞ്ചി സ്ഥാപിച്ച് അതിൽ നിക്ഷേപിച്ചു കിട്ടുന്നതുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ചിലവിലേക്കായി കൊടുക്കുന്നത്.

ലോക്കൽ കമ്മിറ്റി അംഗം വി.ബേബികുമാറിന്റെ വസതിയിൽ നടന്ന വഞ്ചി വിതരണ ചടങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു ഉദ്ഘാടനം ചെയ്തു. ശൂരനാട് ഏരിയ സെന്റർ അംഗം ബി.ബിനീഷ് ലോക്കൽ കമ്മിറ്റി അഗങ്ങളായ ടി. കുഞ്ഞുമോൻ മോഹനൻ പിള്ള,പി.കെ.ലിനു , ഹരികൃഷ്ണൻ , സോമൻ,സനൽദേവ്,ആർ.രാധ ,രോഹിണി രാജു, അജിത, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്രീതാ സുനിൽ, അഡ്വ.ഗോകുൽ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.