കൊല്ലം: ജില്ല എക്‌സൈസ് കലാകായികമേളയ്ക്ക് കൊടിയിറങ്ങി. എക്സൈസ് ഓഫീസുകളെ നാല് ഹൗസുകളായി തിരിച്ചായിരുന്നു മത്സരം. ഓരോ ഹൗസിനും കീഴിൽ അണിനിരന്ന കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് കൊല്ലം ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വൈ.ഷിബു അഭിവാദ്യങ്ങൾ സ്വീകരിച്ചു.
തുടർന്ന് നടന്ന വാശിയേറിയ കായിക മത്സരത്തിൽ കൊല്ലം, ചാത്തന്നൂർ എക്‌സൈസ് ഓഫീസുകൾ ഉൾപ്പെട്ട ലൈറ്റ് ഹൗസ് 408 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. കൊട്ടാരക്കര, എഴുകോൺ, ചടയമംഗലം ഓഫീസുകൾ ഉൾപ്പെട്ട ടെമ്പിൾ ഹൗസ് 270 പോയിന്റുമായി രണ്ടാം സ്ഥാനത്തും ശാസ്താംകോട്ട, കരുനാഗപ്പള്ളി മേഖലകളിലെ ഓഫീസുകൾ ഉൾപ്പെട്ട ലേക്ക് ഹൗസ് 170 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. അഞ്ചൽ, പുനലൂർ,പത്തനാപുരം മേഖലയിലെ എക്‌സൈസ് ഓഫീസുകളുടെ മൗണ്ടൻ ഹൗസ് 114 പോയിന്റുമായി നാലാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ വടംവലി മത്സരത്തിൽ ടെമ്പിൾ ഹൗസ് ജേതാക്കളായി.