vishnu
വിഷ്ണു

കൊല്ലം: പൂട്ടിക്കിടന്ന വീടുകളിൽ മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. ആശ്രാമം കാവടിപ്പുറത്ത് പുത്തൻ കണ്ടത്തിൽ വീട്ടിൽ വിഷ്ണു (24), ആശ്രാമം സമൃതി നഗറിൽ കുരുവേലിപടിഞ്ഞാറ്റതിൽ അതുൽ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ആശ്രാമത്തെ ഇ.എസ്.ഐ ഹോസ്പിറ്റലിന്റെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്‌സിലെ മൂന്നു വീടുകളുടെ വാതിൽ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും പ്ലംബിംഗ്, ഇലട്രിക് ഫിറ്റിംഗുകളും മോഷ്ടിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുമേഷ്, ഷബനം, സി.പി.ഒമാരായ അജയകുമാർ, അനു ആർ.നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.