കൊല്ലം: സർക്കാർ ജീവനക്കാർക്ക് 3 മാസത്തെ ക്ഷാമബത്ത കുടിശ്ശിക നൽകുന്ന ഉത്തരവിൽ 40 മാസത്തെ കുടിശ്ശികയെ കുറിച്ച് പരാമർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതു നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്. ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു. നവംബറിൽ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം വർദ്ധിപ്പിച്ച ഡിഎ, ഡി.ആർ ലഭിക്കും. ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് ലഭിക്കേണ്ടത് 40 മാസത്തെ കുടിശ്ശികയാണ്. കഴിഞ്ഞ വർഷം രണ്ട് ശതമാനം നൽകിയപ്പോഴും കുടിശ്ശിക നൽകാതെ ജീവനക്കാരെ സർക്കാർ കബളിപ്പിച്ചത് ആവർത്തിച്ചെന്നും ഭാരവാഹികൾ ആരോപിച്ചു.