 
കൊല്ലം: സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്വയിലോൺ അത് ലറ്റിക് ക്ലബ്ബിന്റെ സഹകരണത്തോടെ കായിക മനശാസ്‌ത്രം എന്ന വിഷയത്തിൽ സായിയിലെയും സ്പോർട്ട്സ് കൗൺസിലിലെയും താരങ്ങൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എം. നാഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സായി സ്പോർട്സ് സൈക്കോളജി വിഭാഗം തലവൻ ഡോ. അശുതോഷ് ആചാര്യ ശില്പശാല നയിച്ചു. പ്രിൻസിപ്പൽ ഡോ. ജി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. സായി കൊല്ലം സെന്റർ ഇൻ ചാർജ് രാജീവ് തോമസ്, ക്യു.എ.സി സെക്രട്ടറി ജി. രാജ്മോഹൻ, രാധാമണി സുകുമാരൻ എന്നിവർ സംസാരിച്ചു.