ccc
എസ്.ഡി.പി.ഐ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രത ക്യാമ്പയിൻ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : എസ്.ഡി.പി.ഐ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാമൂട് ജംഗ്ഷനിൽ പൊതുയോഗം സംഘടിപ്പിച്ചു . കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് സുധീർ പനവേലി അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്തു. പുനലൂർ മണ്ഡലം പ്രസിഡന്റ് ഷഫീക്ക് കാര്യറ വിഷയാവതരണം നടത്തി. കൊട്ടാരക്കര മണ്ഡലം സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു. മണ്ഡലം നേതാക്കളായ സിയാദ്, റഷീദ് എന്നിവർ സംസാരിച്ചു.