 
കൊല്ലം: ബൈക്ക് മോഷണക്കേസുകളിൽ പ്രതികളായ കണ്ണനല്ലൂർ ആശ ഭവനിൽ ജിബിൻ (18), കടയ്ക്കൽ തൊട്ടുംകര കിഴക്കതിൽ വീട്ടിൽ സുജിത്ത് (22) എന്നിവ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ഇരുവരും ബൈക്കുകൾ മോഷ്ടിച്ചത്. ജിബിനെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം വലിയതുറയിൽ നിന്ന് പിടികൂടുകയായിരുന്നു. സുജിത്ത് ബൈക്ക് മോഷ്ടിച്ച് ഉരുട്ടിക്കൊണ്ടു പോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആശ്രാമത്തു നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒമാരായ അജയകുമാർ, അനു ആർ.നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.