 
തഴവ: കുറ്റിപ്പുറം - മണപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തഴവ പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കോവൂരയ്യത്തു രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് തഴവബിജു മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എം.എ.ആസാദ്, മണിലാൽ ചക്കാലത്തറ, ആനി പൊൻ,ഖലീൽ പുയപ്പള്ളി,സലാം, സുഹൈൽ, നിഹാദ്, പി.എം.ഷാജി, ഇസ്മായിൽ തടത്തിൽ,സജിത ബാബു, ബീഗം ജസീന, എം.സി.വിജയകുമാർ,ശ്യാമില, രാധാമണി,ബിലാൽ, കൃഷ്ണൻ കുട്ടി, ഓമനക്കുട്ടൻ,അനിൽ പവർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.