 
ഓച്ചിറ: നാല് പതിറ്റാണ്ടിലേറെക്കാലം മുപ്പതിലധികം കഥകൾ ഏഴായിരത്തിലധികം വേദികളിൽ അവതരിപ്പിച്ച് മലയാളികൾക്ക് പ്രിയങ്കരനായ കാഥികൻ ഓച്ചിറ രാമചന്ദ്രന്റെ 27 -ാം ചരമ വാർഷികം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകത്തിൽ നടന്നു. വൈകിട്ട് നടന്ന സമ്മേളനം അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയമാൻ കെ.നാണു മാസ്റ്റർ അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ മുഖ്യ പ്രഭാഷണം നടത്തി. വയനിലിസ്റ്റ് ദാസ്, അവതാരകൻ സി.ഡി.അരുൺകുമാർ, ചിത്രകാരി അമൃതാ അലൻ, വാദ്യ കലാരംഗത്തെ ബാലപ്രതിഭ എസ്.ഷാരവ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി ആംബുജാക്ഷി ആദരിച്ചു. കഥാപ്രസംഗ കലയിലെ നൂതനപ്രവണതകൾ എന്ന വിഷയത്തിൽ കാഥികൻ അഡ്വ.വി.വി.ജോസ് കല്ലട പ്രഭാഷണം നടത്തി.
ജ്യോതികുമാർ ജാൻസ്, എസ്.നസീം, എം.നസീർ, എച്ച്. ഹക്കീം, പി. കലേശൻ, കെപിഎസി അഷറഫ്, ഡോ.എ. ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എം.ആർ.ജീവൻലാൽ സ്വാഗതവും ജി.രാഹുൽ നന്ദി പറഞ്ഞു.