photo
കോട്ടാത്തല ശ്രീകുമാറിന്റെ 'നോവുപെയ്യും മഴമേഘങ്ങൾ' നോവൽ മന്ത്രി കെ.എൻ.ബാലഗോപാൽ കവി ഇഞ്ചക്കാട് ബാലചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു

കൊട്ടാരക്കര: പുസ്തകങ്ങൾ കേവലം ചില അനുഭവങ്ങൾ മാത്രമല്ല, നാടിനെ തൊട്ടറിയാൻ കിട്ടുന്ന ചരിത്ര രേഖകളാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രസ്താവിച്ചു. കോട്ടാത്തല ശ്രീകുമാറിന്റെ 'നോവുപെയ്യും മഴമേഘങ്ങൾ' നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നോവലുകളടക്കം എഴുതിവയ്ക്കുന്നതിലെല്ലാം കാലാതീതമായ ശക്തിയുണ്ട്. സംസ്കാരത്തെയും സമൂഹത്തെയും മനസിലാക്കാൻ അത് എക്കാലവും ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കൊട്ടാരക്കര അമ്പലക്കര റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവ് അഡ്വ.അനിൽ അമ്പലക്കര, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ ജി.വിശ്വംഭരൻ, കൊല്ലം എൻ.എസ്.ഹോസ്പിറ്റൽ സെക്രട്ടറി പി.ഷിബു, ജെ.രാമാനുജൻ, എ.എസ്.ഷാജി, ജി.മുരുകദാസൻ നായർ, ആർ.രാജശേഖരൻ പിള്ള, സുധാകരൻ പള്ളത്ത്, വയയ്ക്കൽ സോമൻ, ജി.ഡി.വിജയകുമാർ, ഷമ്മി പ്രഭാകർ, ഓമനാ ശ്രീറാം, നീരാവിൽ വിശ്വമോഹൻ, കെ.എം.റെജി, ബി.എസ്.ഗോപകുമാർ, രശ്മി സജയൻ, നീലേശ്വരം സദാശിവൻ, ആർ.എസ്.ബിന്ദു, മുട്ടറ ഉദയഭാനു, അഡ്വ.വിനോദ്.ജി.അമ്മവീട്, സവിത വിനോദ്, ഷൈമ അപ്പു, ബി.വിജയൻപിള്ള, റുവൽ സിംഗ്, അനിൽ ആഴാവീട്, അനിത ദിവോദയം, രാജേശ്വരി തുളസി, സോമരാജൻ, സി.രാജ് കിഷോർ, അജീഷ് കൃഷ്ണ, എസ്.ബിജുരാജ്, രേഷ്മ ചന്ദ്രൻ, അരുൺ എന്നിവർ സംസാരിച്ചു.