t
ആർ.എസ്.പി ഇരവിപുരം ഡിവിഷൻ സമ്മേളനം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പി.പി. ദിവ്യയെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേസ് അട്ടിമറിക്കുകയാണെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ആരോപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആർ.എസ്‌.പി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇരവിപുരം ഡിവിഷനിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സജി ഡി.ആനന്ദ്, എൻ. നൗഷാദ്, ബീന കൃഷ്ണൻ, ദിലീപ് മംഗലഭാനു, മധുസൂദനൻ, എ. നജീം, രാജകുമാർ, ദീപമണി, മഹിളാമണി എന്നിവർ സംസാരിച്ചു. ഡി.എസ്. സുരേഷ് കുമാർ സെക്രട്ടറിയായി 11 അംഗ ഡിവിഷൻ കമ്മിറ്റിക്ക് രൂപം നൽകി.