pp
ആൾ കേരള മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് ഡീലേഴ്സ് അസോ. ഭാരവാഹി​കൾ

കുണ്ടറ: ഹോൾസെയിൽ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ റീട്ടെയിൽ വി​ല്പന നടത്തരുത് ആൾ കേരള മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് ഡീലേഴ്സ് അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനം അഭി​പ്രായപ്പെട്ടു. പി​.സി​. വി​ഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി​ല്ലാ പ്രസി​ഡന്റ് വി​ജയകുമാർ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ സെക്രട്ടറി ജോർജ്ജ് തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന ഓഡിറ്ററുമായ എ. ജമാലുദ്ദീൻ കുഞ്ഞ്, ജില്ലാ ട്രഷറർ ഷാജഹാൻ എന്നിവർ സംസാരി​ച്ചു. ഭാരവാഹി​കൾ: ജി. വിജയകുമാർ (പ്രസിഡന്റ്), ഷാജഹാൻ, ഏലിയാസ് (വൈസ് പ്രസി​ഡന്റുമാർ), ജോർജ്ജ് തോമസ് (സെക്രട്ടറി​), നവാസ്, ബൈജു പ്രസാദൻ (ജോ. സെക്രട്ടറി​മാർ), എ. ജമാലുദ്ദീൻകുഞ്ഞ് (ട്രഷറർ),

സക്കീർ ഹുസൈൻ, ടി​.എം. ഡാനിയൽ കുട്ടി, സുഷാന്ത് (എക്സി​. കമ്മി​റ്റി​ അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു.