കൊല്ലം: ജില്ലയിലെ നാല്പതോളം സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് ഇന്നും നാളെയുമായി കൊല്ലം ഓക്സ്‌ഫോർഡ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്നു രാവിലെ 8.15ന് വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സഹോദയയിലെ 25 സ്കൂളുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

നാളെ വൈകിട്ട് 5ന് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കൊല്ലം അത്‌ലറ്റിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജയ്‌രാജ് സമ്മാനദാനം നിർവഹിക്കും. സഹോദയ സെക്രട്ടറി ടി.എസ്. സനൽ, ട്രഷറർ എം.ആർ. രശ്മി തുടങ്ങിയവർ പങ്കെടുക്കും.