 
കുണ്ടറ: ഭിന്നശേഷിക്കാർക്ക് അവകാശപ്പെട്ട സർക്കാർ പദ്ധതിയായ നിരാമയ ഇൻഷ്വറൻസ് തുക വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടാത്തവർക്ക് വൈകാതെ അനുവദിക്കണമെന്ന് പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഡിഫറന്റ്ലി ഏബിൾഡ് കമ്മ്യൂണിറ്റി (പതക്ക്) കുണ്ടറ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. സസ്ഥാന വൈസ് പ്രസിഡന്റ് ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വരവിള നവാസ് അദ്ധ്യക്ഷത വഹിച്ചു. മുർഷിദ് ചിങ്ങോലിൽ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മലയിൽ ഷാജി, ഏരൂർ അനീഷ്, സുബിനാ സമദ്, അനുപമ തുമ്പോട്, ബുഷ്‌റ ബീഗം, സുനു ജോസ്, ഷാഹിന കബീർ, ഗീതാ മേരി, ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എ. ഷാഹിന കബീർ (പ്രസിഡന്റ്), സി.എ. രാജൻ ലാൽ, എസ്. അനിത ശ്രീകുമാർ, സദീറ താഴമ്പണ (വൈസ് പ്രസിഡന്റുമാർ), ശ്രീക്കുട്ടി കല്ലട (സെക്രട്ടറി), ഗീതാമേരി, സി.എസ്. ജയ (സെക്രട്ടറിമാർ), റോജ വർഗീസ് (ട്രഷറർ).