photo
എസ്.എൻ.ഡി.പി യോഗം ഇടയം ശാഖാ വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. എ.ജെ. പ്രതീപ്, വനജാ വിദ്യാധരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഇടയം ശാഖാ വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.എസ്. അജിലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ്പ്രസിഡന്റ് എ.ജെ. പ്രതീപ്, വനജാ വിദ്യാധരൻ എന്നിവർ മുഖ്യപ്രഭാഷണവും താലൂക്ക് വനിതാ സംഘം പ്രസിഡന്റ് ഷീലാമധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ .അരുൺ (പ്രസിഡന്റ്), എസ്. സിജു (വൈസ് പ്രസിഡന്റ്), പി.ആ‌ർ. മുരളീധരൻ (സെക്രട്ടറി), ഡി. രാജു (യൂണിയൻ പ്രതിനിധി), ഷാജി കൊടിയിൽ, അശോക് കുമാർ, ധനുഷ്, സിന്ധു, ഷാജി, പ്രഹ്ളാദൻ, എസ്. പ്രസാദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.