photo
പോരുവഴി ഗ്രാമ പഞ്ചായത്ത് കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പച്ചക്കറിത്തൈകളുടെ വിതരണം പോരു വഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഗ്രാമപഞ്ചായത്ത് കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട്ടിലേക്ക് ആവശ്യമായ 13 ഇനം പച്ചക്കറിത്തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനി ഉൾപ്പെടെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ ബീവി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന, രാജേഷ് വരവിള, മെമ്പർമാരായ പി.കെ. രവി, രാജേഷ് പുത്തൻപുര, ശാന്ത കെ, നിഖിൽമനോഹർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ മോളു ഡി.ജോൺ സ്വാഗതം പറഞ്ഞു. തുടർന്ന് 275 കുടുംബങ്ങൾക്ക് തൈകൾ വിതരണം ചെയ്തു.