 
എഴുകോൺ : കരീപ്ര പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടിൽ വിതരണം ചെയ്തു. ചൂരപ്പൊയ്ക പി.കെ.വി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്. ഓമനക്കുട്ടൻപിള്ള അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.അനിൽകുമാർ , ഉഷാകുമാരി, അസി. സെക്രട്ടറി സജീവ് തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നസീമ സ്വാഗതവും കുഴിമതിക്കാട് വാർഡ് മെമ്പർ റേച്ചൽ നന്ദിയും പറഞ്ഞു.