 
ശാസ്താംകോട്ട : എസ്. എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ കോവൂർ 1829-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ പൊതുയോഗം നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് മുഖ്യപ്രഭാഷണം നടത്തി.ഗുരുക്ഷേത്രം രക്ഷാധികാരി പി.രാജേന്ദ്രപ്രസാദ്, യൂണിയൻ കൗൺസിലർമാരായ നെടിയവിള സജീവൻ, അഡ്വ.സുഭാഷ് ചന്ദ്രബാബു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി, ശാഖാ സെക്രട്ടറി ശോഭന മോഹൻ, ശാഖ വൈസ് പ്രസിഡന്റ് ഷാജി എന്നിവർ സംസാരിച്ചു. ഗുരുക്ഷേത്രം സെക്രട്ടറി ജി. ബാബു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.