 
കൊല്ലം: ചിത്രകാരൻ പി.സി. വിനോദിന്റെ സ്മരണാർത്ഥം നൽകുന്ന ചിത്രകല പുരസ്‌കരം 24 ഒ.ജെ. ദിലീപിന് സമർപ്പിച്ചു. നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രൊഫ. അലിയാർ പതിനായിരത്തിയൊന്ന് രൂപയും ശില്പവുമടങ്ങുന്ന അവാർഡ് ദിലീപിന് കൈമാറി. കുഴിമതിക്കാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന സമർപ്പണ സായാഹ്നത്തിൽ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമ്മാതാവ് അമ്പലക്കര അനിൽ കുമാർ, എസ്.എൻ.കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ, കുഴിമതിക്കാട് റോട്ടറി ക്ലബ് പ്രസിഡന്റ് വരുൺ ജോർജ്ജ്, എഴുത്തുകാരൻ ഡി.എൻ. പത്മരാജൻ, വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.സി.സലിം, സി.ആർ.ജയൻ എന്നിവർ സംസാരിച്ചു.