കൊല്ലം: കേന്ദ്രസർക്കാരും ടയർ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം റബ്ബർബോർഡ് ഓഫീസിനു മുന്നി ലും റബ്ബർ മേഖലകളിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളുടെ മുന്നിലും കേരള കർഷക സംഘം നാളെ നടത്തുന്ന മാർച്ചിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചു ധർണ്ണയും നടത്തും.

ജില്ലയിൽ കൊട്ടാരക്കരയിൽ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് കൊട്ടാരക്കര പോസ്റ്റ് ഓഫീസിനു മുമ്പിൽ കേരള കർഷകസംഘം വൈസ്‌ പ്രസിഡന്റ് ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്യും. എഴുകോണിൽ സി. ബോൾഡുവിൻ, പുനലൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ അഡ്വ. ബിജു കെ.മാത്യു, ചടയമംഗലത്ത് പ്രൊഫ. ശിവദാസൻപിള്ള, ചിതറയിൽ വി.എസ്. സതീഷ്, അഞ്ചലിൽ ഹസീന മനാഫ്, തലവൂരിൽ രതികുമാർ, കുന്നിക്കോട്ടു വി.കെ. അനിരുദ്ധൻ, ശാസ്താംകോട്ടയിൽ എൻ.എസ്. പ്രസന്നകുമാർ എന്നിവർ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ക്കുമെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കെ.മാത്യുവും സെക്രട്ടറി സി. ബോൾഡുവിനും അറിയിച്ചു.