 
പത്തനാപുരം: പിറവന്തൂർ - ചിറ്റാശ്ശേരി റോഡിൽ വികസനത്തിന് തടസമായി കെ.എസ്. ഇ.ബി ട്രാൻസ്ഫോർമറുകൾ. അഞ്ച് കിലോമീറ്റർ വരുന്ന പിറവന്തൂർ - ചിറ്റാശ്ശേരി റോഡ് നവീകരണത്തിനായി 8 കോടി രൂപയാണ് സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിലുൾപ്പെടുത്തി അനുവദിച്ചിരിക്കുന്നത്. നിലവിൽ 3 മീറ്റർ വീതി മാത്രമാണുള്ളത്. ഒരു വാഹനം മാത്രം കഷ്ടിച്ച് കടന്ന് പോകാവുന്ന റോഡ് അഞ്ചര മീറ്റർ വീതിയിൽ ടാറിംഗ് ചെയ്യുന്ന തരത്തിലാണ് നടപടികൾ. എന്നാൽ ഈ പാതയിൽ തന്നെ അഞ്ചിൽ അധികം ട്രാൻസ്ഫോർമറുകളാണ് റോഡ് വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. അതും റോഡ് വികസനത്തെ ബാധിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
8 കോടി രൂപ റോഡ് നവീകരണത്തിന്
മലയോര ഹൈവേയിൽ നിന്ന് കൊല്ലം- തിരുമംഗലം ദേശീയ പാതയിലെത്താനുള്ള എളുപ്പവഴിയാണിത്. റോഡ് വശത്തെ ട്രാൻസ്ഫോർമറുകൾ മാറ്റാത്തതിനാൽ റോഡ് വികസനം തടസപ്പെടരുത്. ജനപ്രതിനിധികൾ ഇടപെടണം
രഞ്ജിത് (കേരളകൗമുദി ഏജന്റ്, കമുകും ചേരി)
റോഡ് വികസനത്തിന് തടസമായി നിൽകുന്ന ട്രാൻഫോർമറുകൾ റോഡ് വശത്ത് നിന്ന് മാറ്റിയില്ലെങ്കിൽ റോഡ് വികസന പദ്ധതി തന്നെ നിലക്കുന്ന അവസ്ഥയാണ്. മാറ്റി സ്ഥാപിക്കുവാൻ അടിയന്തര നടപടികൾ വേണം.
കമുകും ചേരി സുരേഷ് ബാബു (പൊതുപ്രവർത്തകൻ)