jaleel
ജലീൽ

കരുനാഗപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ പുന്നക്കുളം പന്നോളിൽ തെക്കതിൽ വീട്ടിൽ ജലീൽ (42) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ ആണ് സംഭവം. കരുനാഗപ്പള്ളിയിലുള്ള ബന്ധുവിന്റെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയ പെൺകുട്ടിയെ ഇവിടെ ഉണ്ടായിരുന്ന പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, പ്രകാശ്, എ.എസ്.ഐ തമ്പി, എസ്.സി.പി.ഒമാരായ റഫീക്ക്, ബഷീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.