 
കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന എവൊലൂമിൻ ദേശീയ ഹാക്കത്തോണിൽ അമൃത വിശ്വവിദ്യാപീഠം, ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി, ഔറംഗാബാദ് ഗവ. എൻജിനീയറിംഗ് കോളേജ് എന്നീ ടീമുകൾ വിജയികളായി. ഹെൽത്ത്കെയർ, അഗ്രിക്കൾച്ചർ, സസ്‌റ്റെയ്‌നബിൾ ഡെവലപ്മെന്റ് ഗോൾസ് (എസ്.ഡി.ജി) എന്നിങ്ങനെ മൂന്നു ട്രാക്കുകളിലായിരുന്നു മത്സരം. വിജയികൾ- എസ്.ഡി.ജി ട്രാക്ക്: എം. അഭിനവ്, വി.എസ്. അമാൻ, എം.ജി. ഹൃദേഷ്, ഗൗതം മോഹൻരാജ് (അമൃത വിശ്വവിദ്യാപീഠം). അഗ്രിക്കൾച്ചർ ട്രാക്ക്: അഫ്രോസ് മുഹമ്മദ്, സുപ്രിയ റെഡ്ഢി മുക്കമല്ല, സ്വനിത് കുമാർ റെഡ്ഢി (ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി). ഹെൽത്ത്കെയർ ട്രാക്ക്: സയേഷ് ശർമ്മ, ഹിമാൻശു മിശ്ര (ഔറംഗാബാദ് ഗവ. എൻജിനീയറിംഗ് കോളേജ്).
ക്യാമ്പസിലെ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറി (എ.സി.എം) സ്റ്റുഡന്റ് ചാപ്റ്റർ, അമൃത ക്രിയേറ്റ്, ഡാലിസെക്, ഡേവ്ഫോളിയോ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ ഹാക്കത്തോണിന്റെ ഉദ്ഘാടനം അമൃത സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി നിർവഹിച്ചു. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വിശിഷ്ടാതിഥികളായ സിറിൽ സെബാസ്റ്റ്യൻ, കെ.എസ്. ഋഷികേശ്, എൻ.എസ്. ധന്വന്ത് എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സി.ഐ.ആർ വിഭാഗം തലവൻ വിശ്വനാഥാമൃത ചൈതന്യ, അമൃത സ്കൂൾ ഒഫ് എൻജിനീയറിംഗ് അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ. ജ്യോതി, അമൃത സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ് വൈസ് പ്രിൻസിപ്പൽ ഡോ. ജ്യോതിഷ ജെ.നായർ, സി.എസ്.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് ചെയർപേഴ്‌സൺ ഡോ. എം. ഗീത, അസിസ്റ്റന്റ് പ്രൊഫസർ പി.കെ. ബിനു, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ എം. അഖിൽ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.