 
കൊല്ലം: ഇത്തിക്കരയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി. അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ ആയൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊല്ലത്തേക്ക് പോകാൻ ചാത്തന്നൂരിലെ അടിപ്പാത വരെ പോകേണ്ട അവസ്ഥയാണെന്ന് നിവേദനത്തിൽ പറയുന്നു. പഞ്ചായത്ത് അംഗവും ചാത്തന്നൂർ മണ്ഡലം വൈസ് പ്രസിഡന്റുമായ ജി. രാജു, ജനറൽ സെക്രട്ടറി രഞ്ജിത്ത്, ആദിച്ചനല്ലൂർ ഏരിയ പ്രസിഡന്റ് എസ്. സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.