 
നീണ്ടകര: ശബരിമലമേൽശാന്തിയായായി തിരഞ്ഞെടുത്ത നീണ്ടകര തോട്ടത്തിൽ മഠം അരുൺ കുമാർ നമ്പൂതിരിയെ കണ്ണാട്ടുകുടി ശ്രീമഹാദേവീ ക്ഷേത്രത്തിലേയ്ക്ക് വാദ്യമേളങ്ങളോടെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
ക്ഷേത്രത്തിൽ നടന്ന ആദരവ്ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് എസ്.നവകുമാർ, സെക്രട്ടറി കെ.കെ. അനിൽകുമാർ , ഖജാൻജി കെ.പ്രഭാകരൻ ,വൈസ് പ്രസിഡന്റ് എം.ബിജു മോൻ, ജോ.സെക്രട്ടറി ആർ. തമ്പാൻ പുനരുദ്ധാരണ കമ്മിറ്റി കൺവീനർ ആർ.ശിവപ്രസാദ് എസ് ആൻഡ് എസ്,ശാഖാ നാഥന്മാരായ ചന്ദ്രപ്രസാദ്, പത്മാസുരൻ, ധർമ്മപാലൻ, അടീക്കലത്ത് ചന്ദ്രൻ, കുന്നത്ത് രഘുനാഥൻ, മുൻ ക്ഷേത്ര യോഗം പ്രസിഡന്റ് അഡ്വ.എൻ.എസ്. ബൈജു, മാതൃസമിതിക്ക് വേണ്ടി സുശീല എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്രയോഗം ഭാരവാഹികളും പുനരുദ്ധാരണ കമ്മിറ്റി കൺവീനറും കൂടി ഉപഹാരം നൽകി. സുനിൽ പനയറ, കെ.കെ.അനിൽകുമാർ, ധർമ്മപാലൻ തുടങ്ങിയവർ സംസാരിച്ചു.