sadham
സദാം

 രണ്ടാംപ്രതി ഒളിവിൽ

കൊല്ലം: കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്നു പേർ പിടിയിൽ. വെളിച്ചിക്കാല വാറുവിള വീട്ടിൽ സദ്ദാം (33), വെളിച്ചിക്കാല സബീല മൻസിലിൽ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസിൽ നൂറുദ്ദീൻ (42) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്.

മുട്ടയ്ക്കാവ്:ചാത്തന്റഴികത്തു വീട്ടിൽ നവാസിനെ (35) കഴിഞ്ഞ ദിവസം രാത്രിയിലാണ് കുത്തിക്കൊന്നത്. നവാസിന്റെ വല്ല്യമ്മയുടെ മകനായ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി ടി.ബി ജംഗ്ഷനിൽ വച്ച് ഒരു സംഘം യുവാക്കൾ തടഞ്ഞ് നിറുത്തുകയും മർദ്ദിക്കുകയുമായിരുന്നു. നബീൽ ഈ വിവരം നവാസിനെ വിളിച്ചറിയിച്ചു. സംഭവം അറിഞ്ഞ് വെളിച്ചിക്കാലയിലെത്തിയ നവാസിനെ ഓട്ടോയിലും ബൈക്കിലുമായി ഇരിക്കുകയായിരുന്ന എട്ടോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി സദ്ദാം കൈവശമുണ്ടായിരുന്ന കത്തി ഉ പയോഗിച്ച് നവാസിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. പിൻഭാഗത്ത് ആഴത്തിൽ കുത്തേറ്റ നവാസ് തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറിയെങ്കിലും തത്ക്ഷണം മരിച്ചു. രണ്ടാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. നവാസിന്റെ മൃതദേഹം മുട്ടയ്ക്കാവ് ജുമാ മസ്ജിദിൽ കബറടക്കി. പിതാവ്: നസീർ, മാതാവ്: നൂർജി, ഭാര്യ: റീജ, മക്കൾ: റിസ്‌വാൻ, നദാൽ, റിഷാൻ