photo
തെക്കുംഭാഗം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരത്തിനായി നടന്ന സർവ്വ കക്ഷി യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കച്ചി പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ തെരുവുനായ് ശല്യം ഇല്ലാതാക്കാൻ വാക്‌സിനേഷനും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാൻ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അറിയിച്ചു.തെക്കുംഭാഗം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി നിരവധി പേർ തെരുവ് നായക്കളുടെ ആക്രമണനത്തിന് ഇരയായി. ഈ സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്. തെരുവ് നായ ശല്യത്തിന് അറുതി വരുത്തുവാൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ ഡ്രൈവ് ഊർജ്ജിതമാക്കുവാനും ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ പൊതു ജനങ്ങളുടെ ഇടയിലും സ്കൂൾ കുട്ടികളുടെ ഇടയിലും ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്നും തീരുമാനമായി. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ആനിമൽ ബർത്ത് കണ്ട്രോൾ (എ.ബി.സി ) പദ്ധതി നടപ്പിലാക്കുവാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ തെക്കുംഭാഗം പഞ്ചായത്ത്‌ സഹകരിക്കുമെന്നും സർവകക്ഷി യോഗത്തിൽ പ്രസിഡന്റ്‌ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ്, അഡ്വ.ഷാജി എസ്.പള്ളിപ്പാടാൻ, അഡ്വ.സജുമോൻ, സന്ധ്യ മോൾ, അപർണ്ണ രാജാഗോപാൽ, പ്രദീപ്‌ എസ്സ് പുല്ല്യാഴം, സ്മിത, ബേബി മഞ്ജു, മീന,സീതാ ലക്ഷ്മി, കക്ഷിനേതാക്കളായ യേശുദാസൻ, ആച്ചക്കൾ ചന്ദ്രൻ, കൃഷ്ണ പ്രിയ , ദിലീപ് കൊട്ടാരം, ബിജു കുമാർ, ഡി. കെ.അനിൽകുമാർ, ഡോ.വിഷ്ണുദേവ്, പഞ്ചായത്ത്‌ സെക്രട്ടറി ശിവകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജോസ് വിമൽരാജ്: 9447233878.