 
കൊല്ലം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വ്യത്യസ്തതകളുമായി വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുടെ ലൊക്കേഷൻ എക്സ്പോ ആരംഭിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ നൂറിലധികം സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത സ്റ്റാളുകളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. മാർക്കറ്റബിൾ, പ്രോഫിറ്റബിൾ, ഇന്നൊവേറ്റീവ്, കരിക്കുലം അധിഷ്ഠിത തലങ്ങളിലാണ് സ്റ്റാളുകളുടെ ക്രമീകരണം. കുട്ടികൾ നിർമ്മിച്ച കാർഷിക, മത്സ്യ, ഇലക്ട്രോണിക്, ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണനം എക്സ്പോയുടെ ഭാഗമായി നടന്നു. മത്സരവും വിധിനിർണയവും ഫലപ്രഖ്യാപനവും നാളെ നടക്കും. വ്യത്യസ്ത മേഖലകളിൽ വിജയിക്കുന്നവർ സംസ്ഥാന എക്സ്പോയിൽ മത്സരിക്കാൻ യോഗ്യത നേടുമെന്നും പ്രദർശനം നാളെ വൈകിട്ട് സമാപിക്കുമെന്നും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.ടി. ശ്രീകുമാർ പറഞ്ഞു