ns
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി. സേതുലക്ഷ്മി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തിലെ ഏകദേശം 3800 ഓളം പഠിതാക്കളെ സർവേയിലൂടെ കണ്ടെത്തുകയും അവർക്ക് വോളണ്ടിയർമാർ മുഖേന ട്രെയിനിംഗ് നടത്തുകയും സമ്പൂർണ സാക്ഷരത നേടുകയും ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, ജനപ്രതിനിധികളായ ബിന്ദുമോഹൻ, ബിജുകുമാർ , ഉഷാകുമാരി ഷാജി ചിറക്കുമേൽ , ഷിജിന നൗഫൽ,റഫിയ നവാസ്, അനിത അനീഷ് , രജനി സുനിൽ , ലാലീ ബാബു, രാധിക ഓമനക്കുട്ടൻ,ബിജി കുമാരി, അനന്തു ഭാസി, മൈമൂന നജീബ്, അജീ ശ്രീക്കുട്ടൻ ഷഹുബാനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, അസി. സെക്രട്ടറി ഹരികുമാർ, ഹെഡ് ക്ലാർക്ക് അജയ് പ്രാൺ , കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി, പ്രേരക്മാർ വി.ഇ.മാർ , കുടുംബശ്രീ അംഗങ്ങൾ, വോളണ്ടിയർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.