neuto-
ലോക ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ സയൻസ്- സെന്റർ ഒഫ് എക്സലൻസ് ഇൻ ബ്രെയിൻ ആൻഡ് സ്പൈൻ ഹെൽത്തിന്റെ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൽ സലാമും ചേർന്ന് നിർവഹിക്കുന്നു

കൊല്ലം: ലോക നട്ടെല്ല് ദിനത്തോടനുബന്ധിച്ച്, ട്രാവൻകൂർ മെഡിസിറ്റിയിൽ നട്ടെല്ലിന്റെ ആരോഗ്യത്തിൽ ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം കാട്ടാൻ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താനും നട്ടെല്ല് സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ആശുപത്രിയിൽ എത്തിയവർക്കായി ബി.എം.ഐ ചെക്കപ്പ് സ്റ്റാൾ സജ്ജീകരിച്ച് വിദഗ്ദ്ധ ഡയറ്റീഷൻമാരുടെ നേതൃത്വത്തിൽ സൗജന്യ ബോഡി മാസ് ഇൻഡക്സ് പരിശോധനയും നടത്തി. ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ സയൻസ്- സെന്റർ ഒഫ് എക്സലൻസ് ഇൻ ബ്രെയിൻ ആൻഡ് സ്പൈൻ ഹെൽത്തിന്റെ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു.

നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും പ്രതിരോധ മാർഗ്ഗങ്ങൾക്കും വേണ്ടിയാണ് ഈ പുതിയ തുടക്കമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ പറഞ്ഞു. ജില്ലയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യത്തെ ഡെഡിക്കേറ്റഡ് എൻഡോസ്കോപ്പിക് സ്പൈൻ സെന്റർ ആണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. മുസമ്മിൽ എ.സലാം അറിയിച്ചു.ന്യൂറോ മെഡിസിൻ വിഭാഗം എച്ച.ഒ.ഡി ഡോ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു, ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.അഖിൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷാഹുൽ ഹമീദ്,സീനിയർ കൺസൾട്ടന്റ് ഡോ. നസീമുദീൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. എ. അശോക്, ഡോ. ബിലാൽ അഹമ്മദ് എന്നിവർ സംസാരിച്ചു.ന്യൂറോ സർജറി വിഭാഗം എച്ച്.ഒ.ഡി ഡോ.നൗഷാദ് മിക്ക്ദാദ് സ്വാഗതവും പബ്ലിക് റിലേഷൻ മാനേജർ ജെ. ജോൺ നന്ദിയും പറഞ്ഞു.