രോഗം വരുന്നതിനേക്കാൾ വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതാണ് പ്രധാനം. ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും വർദ്ധിച്ചുവരുന്ന മാനസികസംഘർഷങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ കൊണ്ട് ജീവിതത്തിലുണ്ടാകുന്ന രോഗങ്ങളെയാണ് ജീവിത ശൈലീ രോഗങ്ങൾ എന്ന് പറയുന്നത്. ജീവിത ശൈലീ രോഗങ്ങളെ തുടക്കഘട്ടത്തിൽ തന്നെ കണ്ടെത്തി തടയുക എന്നതും ആയുർവേദത്തിന്റെ ലക്ഷ്യമാണ്. പ്രമേഹം, ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാനായി ആയുർവേദം ദിനചര്യ, ഋതുചര്യ തുടങ്ങിയ രീതികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. യോഗ, വ്യായാമം, മെഡിറ്റേഷൻ ഇതെല്ലാം ചെയ്യുന്നതോടെ ആരോഗ്യം ഒരുപാട് സംരക്ഷിക്കാൻ സാധിക്കും. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും കാരണങ്ങൾ, ആയുർവേദത്തിൽ പറഞ്ഞിട്ടുള്ള പ്രതിരോധ മാർഗങ്ങൾ ഇവ എന്തെല്ലാമാണെന്നും ഡോ.എം.എസ്.ദീപ്തി വിശദീകരിച്ചു.