
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി 'വേദാമൃതം '24' കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി അജിത്കുമാർ, ആരോഗ്യരക്ഷാമണി ആയുർവേദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ.പി.സുരേഷ്, തിരുവനന്തപുരം ഗവ. ആയുർവേദ ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും യൂണിറ്റ് ഹെഡുമായ ഡോ. എം.എസ്. ദീപ, മാഹി ഗവ. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എം.എസ്. ദീപ്തി, ആയുർവേദ കോസ്മെറ്റോളജിസ്റ്റ് ഡോ. എച്ച്.എസ്. ദർശന, കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ അസി. പ്രൊഫർ ഡോ. വി. ശ്രീദേവി, അസോസിയേറ്റ് പ്രൊഫസർ ഡോ. പാർവ്വതി ഉണ്ണിക്കൃഷ്ണൻ, മരിയൻ ആയുർവേദ കോളേജ് മുൻ അസി. പ്രൊഫസറും മോട്ടീവേഷണൽ സ്പീക്കറുമായ ഡോ. സൗമ്യ അജിൻ, കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സമീപം.