 
പുനലൂർ: തെന്മല പഞ്ചായത്തിലെ നാഗമലയിൽ പുനർ നിർമ്മിച്ച അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. . പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ കെട്ടിടം നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.എ.അനീഷ്, എസ്.ആർ.ഷീബ, എ.ടി.ഷാജൻ ,വാർഡ് അംഗം സിബിൽ ബാബു, എ.ഐ.ടി.യു.സി കൺവീനർ വിനോദ് തോമസ്, ഐ.എൻ.ടി.യു.സി കൺവീനർ മുരുകരാജ്, സി.ഐ.ടി.യു കൺവീനർ രാജൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസ് അശ്വതി തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർ നിർമ്മാണം നടത്തിയത്