കൃത്രിമ സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് പിന്നാലെ പോയിരുന്ന ആളുകൾ ഇന്ന് ജൈവപരമായി ഉപയോഗിക്കാവുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളിലേക്ക് തിരിച്ചുവരികയാണ്. കൃത്രിമമായ സൗന്ദര്യ വർദ്ധക വസ്തുക്കൾ നിരന്തരമായി ഉപയോഗിക്കുന്നത് മൂലം ത്വക്ക് രോഗങ്ങൾ, ക്യാൻസർ, വായിക്കാനുള്ള ബുദ്ധിമുട്ടുകൾ, ജനനവൈകല്ല്യങ്ങൾ എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പഴമയിലേക്ക് ആളുകൾ മടങ്ങുന്നത്. 20-ാം നൂറ്റാണ്ടിലാണ് സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം വ്യാപകമായത്. ഇന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ ആസക്തി ഉണ്ടാക്കുന്ന നിലയിലേക്ക് മാറി. പ്രായപൂർത്തിയായ ഒരാൾ ഒരു ദിവസം 9 കോസ്‌മെറ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വിലക്കുറവിൽ വാങ്ങുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ വിഷാംശങ്ങളുടെ അളവ് കൂടുതലാണ്. ഇത് പലരും ശ്രദ്ധിക്കാത്തതാണ് രോഗങ്ങൾ ഉണ്ടാകാൻ കാരണം. ആയുർവേദ കോസ്‌മെറ്റോളജിയുടെ ഭാഗമായി, കൃത്രിമ നിറങ്ങൾ ചേർത്ത വസ്തുക്കൾക്ക് പകരം പഴങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ആയുർവേദത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് മനസിലാക്കാൻ കേരളകൗമുദിയുടെ സെമിനാർ സഹായിക്കും