ആയുർവേദ ദിനത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം മനസിലാക്കാൻ കേരളകൗമുദി സംഘടിപ്പിച്ച വേദാമൃതം സെമിനാർ പുതിയതുടക്കമാണ്. സെമിനാറിൽ മികച്ച ക്ലാസുകളാണ് നടന്നത്. ആയൂർവേദത്തിന്റെ ഗുണങ്ങളെ പറ്റിയും ആയൂർവേദത്തെ കുറിച്ച് കൂടുതൽ പ്രചാരണം നൽകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സെമിനാറിൽ പങ്കെടുത്ത കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. ആയുർവേദത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് മനസിലാക്കാനാകുന്ന വിധത്തിലായിരുന്നു ക്ലാസുകൾ. വരും വർഷങ്ങളിലും കേരളകൗമുദിയുടെ നേതൃത്വത്തിൽ ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കണം.