 
കൊല്ലം: ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ 2024-2025 വർഷത്തിലെ വിഷു മഹോത്സവവും കൊല്ലം പൂരവും നടത്താൻ സംഘാടക സമിതി യോഗം നടന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അനിൽകുമാർ, ഗവ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സൈജു അരമന, അഡ്വ: മംഗലത്ത് ഹരികുമാർ, കെ.പി. നന്ദകുമാർ, ആർ. പ്രകാശൻ പിള്ള, ഷാജി വീനസ്, കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ സജിതാനന്ദ്, അമ്പിളി, കൃപാ വിനോദ്, കുരുവിള ജോസഫ്, ഡോ. ജെ.ഡി. ഗോപൻ, കോതേത്തു ഭാസുരൻ, ടി. ബാബുകുമാർ, അഡ്വൈസറി കമ്മിറ്റി വൈസ് പ്രസിഡന്റ് ശരത് രാജ്, ബി രാജീവ് എന്നിവർ സംസാരിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് ആനന്ദവല്ലി അമ്മ തുടങ്ങിയവർ സംസാരിച്ചു. അഡ്വൈസറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആർ. സജിത്ത് നന്ദി പറഞ്ഞു. അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ കെ.എസ്. ദിലീപ്, സുനു സുകുമാരൻ, ജി. അശോക് കുമാർ, ജി. തുളസീധരൻ, ആർ. സാബു, ബി. രാജീവ്, ജലജ രാജൻ, വിനോദ് എന്നിവർ നേതൃത്വം നൽകി