കൊല്ലം: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ആദ്യ ദിനത്തിൽ 415 പോയിന്റുമായി അഞ്ചൽ ഉപജില്ല മുന്നേറുന്നു. 393 പോയിന്റുനേടിയ ചടയമംഗലമാണ് രണ്ടാം സ്ഥാനത്തുള്ളത്. 373 പോയിന്റോടെ കൊല്ലവും 361 പോയിന്റോടെ കൊട്ടാരക്കരയും പിന്നാലെ പായുന്നുണ്ട്.
കരുനാഗപ്പള്ളി (355), ചാത്തന്നൂർ (353), പുനലൂർ (351), കുളക്കട (341), വെളിയം (320), ശാസ്താംകോട്ട (320), കുണ്ടറ (292), ചവറ (289) എന്നീ ക്രമത്തിലാണ് പിന്നാലെയുള്ളത്. സയൻസ് മേളയിൽ 107 പോയിന്റോടെ അഞ്ചൽ ഉപജില്ലയാണ് മുന്നിൽ. 101 പോയിന്റുനേടി പുനലൂരും 100 പോയിന്റുനേടി കരുനാഗപ്പള്ളിയും ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. കൊല്ലം (99), ചടയമംഗലം (94), വെളിയം (94), കൊട്ടാരക്കര (94), കുളക്കട (90), ചവറ (89), ചാത്തന്നൂർ (88), ശാസ്താംകോട് ട(84), കുണ്ടറ (76) എന്ന ക്രമത്തിലാണ് പിന്നാലെയുള്ളത്. ഗണിതശാസ്ത്ര മേളയിൽ ചടയമംഗലം ഉപജില്ലയാണ് 245 പോയിന്റുമായി മുന്നിലുള്ളത്. അഞ്ചൽ 228 പോയിന്റുമായി രണ്ടാം സ്ഥാനത്തും കരുനാഗപ്പള്ളി 219 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. സോഷ്യൽ സയൻസ് മേളയിൽ 26 പോയിന്റുനേടി അഞ്ചൽ ഉപജില്ലയാണ് മുന്നിൽ. 10 പോയിന്റുള്ള ചവറയും 2 പോയിന്റുള്ള കുളക്കടയും 1 പോയിന്റുള്ള കൊട്ടാരക്കരയുമാണ് പിന്നിൽ. ഐ.ടി മേളയിൽ 56 പോയിന്റുകളുമായി കൊല്ലവും വെളിയവും ഒന്നിച്ച് മുന്നേറുകയാണ്. 54 പോയിന്റുകളുമായി അഞ്ചലും കൊട്ടാരക്കരയും ചടയമംഗലവുമാണ് പിന്നിൽ.
സ്കൂളുകളിൽ കുറ്റിക്കാട്ടുകാർ
168 പോയിന്റുകൾ നേടിയ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസാണ് സ്കൂളുകളിൽ മുന്നിലുള്ളത്. അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് 148 പോയിന്റു നേടി രണ്ടാം സ്ഥാനത്തും ശൂരനാട് ഗവ.എച്ച്.എസ്.എസ് 138 പോയിന്റു നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
കപ്പിൽ ആര് മുത്തമിടും
കൊല്ലത്തിന്റെ ശാസ്ത്ര പ്രതിഭാ വിളയാട്ടങ്ങളുടെ മേളയ്ക്ക് കൊടിയിറങ്ങാൻ ഇനി ഒരു പകൽദൂരം മാത്രം. പ്രധാന മത്സരങ്ങൾ ഇന്ന് നടക്കാനിരിക്കെ പോയിന്റുനില മാറി മറിയാം.