കൊവിഡിനു ശേഷം കേരളത്തിൽ മെഡിക്കൽ ടൂറിസത്തിലേക്ക് കൂടൂതൽ പേർ എത്തുന്നുണ്ട്. ആയൂർവേദ മേഖല ഇന്ന് ഒരുപാട് മാറി. മികച്ച സൗകര്യങ്ങളും കുറഞ്ഞ ചെലവുമുള്ള ആയൂർവേദ ആശുപത്രികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചതോടെ വിദേശത്ത് നിന്നുൾപ്പെടെ ആയൂർവേദ ചികിത്സയ്‌ക്കെത്തുന്നവരിൽ വർദ്ധനവുഒണ്ടായി. കേരളം ഇന്ന് ആയൂർവേദത്തിന്റെ മെഡിക്കൽ ഹബ്ബായി മാറി. 8500 ആയുർവേദ ആശുപത്രികൾ ഇന്ന് സംസ്ഥാനത്തുണ്ട്. മെഡിക്കൽ ആയുർവേദയോടൊപ്പം തന്നെ സ്‌പോർട്‌സ് ആയർവേദയ്ക്കും ഇന്ന് അറിയപ്പെടുന്ന കായികതാരങ്ങൾ കേരളത്തിലാണ് ചികിത്സയ്‌ക്കെത്തുന്നത്. വൈദ്യചികിത്സ, തനത് ചികിത്സ, പഞ്ചകർമ്മ ഉൾപ്പെടെയുള്ള നിരവധി ചികിത്സാ രീതികൾ വിദേശികളെ ഉൾപ്പെടെ കേരളത്തിലെ മെഡിക്കൽ ആയുർവേദത്തിലേക്ക് ആകർഷിക്കാനിടയാക്കി. ആയൂർഡയമണ്ട്, എൻ.എ.ബി.എച്ച്., ജി.എം.പി, ഐ.എസ്.ഒ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ ആശുപത്രികളാണ് കേരളത്തിലുടനീളം ഉള്ളത്. ആയുർവേദ വില്ലേജുകൾ വരുമ്പോൾ നിരവധി തൊഴിൽ സാദ്ധ്യതകളുമുണ്ട്. വ്യാജ ആയുർവേദ കേന്ദ്രങ്ങളെ കണ്ടെത്തി അവ പൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വ്യാജവൈദ്യന്മാർ ഇടയ്ക്കിടെ തലപൊക്കുന്ന സാഹചര്യമുണ്ട്. ആയുർവേദത്തെ കേരളത്തിനുള്ളിൽ നിറുത്താതെ ആഗോളതലത്തിൽ എത്തിക്കണം. അംഗീകാരമുള്ള ആയർവേദ ആശുപത്രികളുടെ പേര് വിവരങ്ങൾ എയർപോർട്ടിൽ ഉൾപ്പെടെ നൽകിയാൽ വ്യാജകേന്ദ്രങ്ങളെ തടയാനാകും.