ccc
കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൾ ഹലീം നിർവഹിക്കുന്നു

കടയ്ക്കൽ: കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ആധുനിക സജ്ജീകരണങ്ങളുളള കാത്ത്‌ലാബ് തുറന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.അബ്ദുൾ ഹലീം കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി.മിഥുൻ അദ്ധ്യക്ഷനായി .ചെയർമാൻ എസ് .വിക്രമൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ , കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു , മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് ഹുസൈൻ, ടി .എസ്. പ്രഫുല്ല ഘോഷ് , ഷിബു കടയ്ക്കൽ , എൻ. ആർ. അനി , എ. അജി , രതീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് പി .പ്രതാപൻ എന്നിവർ സംസാരിച്ചു . സെക്രട്ടറി പി .അശോകൻ നന്ദി പറഞ്ഞു . ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ, ബാങ്ക് ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന് പുറമേ എമർജൻസി മെഡിസിൻ വിഭാഗം കൂടി ഈ ആഴ്‌ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ആശുപത്രി ചെയർമാൻ എസ് വിക്രമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് ഹുസൈൻ വിശദീകരിച്ചു. ഗവേണിംഗ്
കൗൺസിൽ മെമ്പർമാരായ പി പ്രതാപൻ, ഡോ.വി മിഥുൻ, എൻ .ആർ .അനി, അഡ്വ.ടി.എസ്. പ്രഫുല്ലഘോഷ്, പി.അശോകൻ, അർ. ലത എന്നിവർ വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.