കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്ന കേസിൽ മൂന്നാം പ്രതിയായ തേവള്ളി ചേരിയിൽ ഓലയിൽ കാവിൽ വീട്ടിൽ സരിതയുടെ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
സംഭവത്തിൽ സരിതയ്ക്ക് പങ്കില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അവരുടെ അഭിഭാഷകൻ വാദിച്ചു.പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. നേരത്തെ സരിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയിൽ ശാസ്ത്രിനഗർ പോളച്ചിറ പടിഞ്ഞാറ്റേതിൽ മാഹിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം കേൾക്കും. സരിതയുടെ ക്വട്ടേഷൻ പ്രകാരം മേയ് 23ന് പാപ്പച്ചനെ ആശ്രാമത്ത് വച്ച് അനിമോൻ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം അപകടമരണമായാണ് കരുതിയിരുന്നത്. സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ പാപ്പച്ചന്റെ മകൾ പരാതി നൽകിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.