 
കൊല്ലം: ഭാരതീയ ചികിത്സാവകുപ്പ്, ദേശീയ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയും ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ ദിനാചരണം ജില്ലാ പഞ്ചായത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ. സി.പി.സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സ വകുപ്പ്) ഡോ. എ. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ (നാഷണൽ ആയുഷ് മിഷൻ) ഡോ. പി. പൂജ ആയുർവേദ ദിന സന്ദേശം നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡോ. കെ.പി. ഷാജി, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. എച്ച്. അനിൽ കുമാർ, എച്ച്.എം.സി മെമ്പർമാർ എന്നിവർസംസാരിച്ചു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി ജെ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സുധാ ദേവ് നന്ദിയും പറഞ്ഞു.