ചവറ : എട്ട് വർഷത്തോളം നീണ്ടുനിന്ന കോടതി നടപടികൾ തീർപ്പായതോടെ നീണ്ടകര മാരിടൈം അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കുള്ള തടസങ്ങൾ നീങ്ങി. അക്കാഡമിയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ച കരാറുകാരന്റെ വ്യവഹാരങ്ങളാണ് കോടതി വിധിയിലൂടെ തീർപ്പാക്കിയത്. അക്കാഡമിയുടെ അവശേഷിക്കുന്ന നിർമ്മാണം പൂർത്തിയാക്കാനും പദ്ധതി പി.പി.പി മാതൃകയിൽ ഏറ്റെടുക്കാൻ ആഗോള ടെന്റർ ക്ഷണിച്ചു.
ടൂറിസം സാദ്ധ്യതകൾ
പോർട്ട് വാർഫ് വിപുലീകരിച്ച് ചെറുക്രൂയിസ് കപ്പലുകൾ അടുക്കുന്നതുൾപ്പടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് പദ്ധതിയുടെ രൂപരേഖ.
മർച്ചന്റ് നേവി ഉൾപ്പടെയുള്ള മാരിടൈം കോഴ്‌സുകളും ടൂറിസം പ്രോഗ്രാമുകളും അക്കാഡമിയിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
ഡോ.സുജിത് വിജയൻ പിള്ള
എം എൽ എ