പടിഞ്ഞാറെ കല്ലട : കൊല്ലം-തേനി ദേശീയപാത 183 ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് നാട്ടുകാർ. മൺട്രോത്തുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകൾ വഴി കടന്നു പോകണമെന്നാണ് ആവശ്യം. കൊല്ലം, ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പെരിനാട് റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പെരിനാട് കായൽ വഴി ശിങ്കാരപ്പള്ളിയിലും അവിടെ നിന്നും കായലിലൂടെ മൺട്രോത്തുരുത്തിലേക്കും പിന്നീട് മൺട്രോത്തുരുത്ത്, പടി.കല്ലട പഞ്ചായത്തുകളെ തമ്മിൽബന്ധിപ്പിച്ച് മുതിരപ്പറമ്പ് കടവിലുമായി ചെറുതും വലുതുമായി ആകെ മൂന്നു പാലങ്ങൾ അഷ്ടമുടിക്കായലിനും കല്ലടയാറിനും കുറുകെ നിർമ്മിച്ച് പടി.കല്ലട വഴി ഭരണിക്കാവിൽ എത്തിച്ചേരുംവിധം അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
ദൂരവും സമയവും ലാഭിക്കാം
കോടികളുടെ നഷ്ടം
നിലവിലെ കുണ്ടറ വഴിയുള്ള പാത തിരഞ്ഞെടുക്കുകയാണെങ്കിൽ പേരയം താലൂക്ക്ആശുപത്രി, .,സ്കൂളുകൾ, അമ്പലങ്ങൾ പള്ളികൾ തുടങ്ങിയ കോടികൾ വില പിടിപ്പുള്ള കെട്ടിടങ്ങളും മറ്റും പൊളിച്ച് നീക്കേണ്ടിവരും. കൂടാതെ വസ്തുക്കൾക്കും കോടികൾ നഷ്ടപരിഹാരമായി നൽകേണ്ടിവരും.
ബൈപ്പാസിന്റെ അലൈൻമെന്റിൽമാറ്റം വരുത്തി മൺട്രോത്തുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ കൂടി കടന്നുപോയാൽ നാടിന്റെ സമഗ്രവികസനത്തിന് പ്രയോജനപ്പെടും .ഇതു സംബന്ധിച്ച നിവേദനം കൊടി കുന്നിൽ സുരേഷ് എം.പിക്കും ജില്ലാ കളക്ടർക്കും നൽകും.
കൊച്ചുതറയിൽ എസ്. സന്തോഷ് കുമാർ
പ്രസിഡന്റ് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി
ബൈപ്പാസ് റോഡ് മുതിരപ്പറമ്പിൽ കല്ലടയാറിന് കുറുകെ പാലം നിർമ്മിച്ചാൽ മൂന്ന് പഞ്ചായത്തുകൾക്കൊപ്പം ശാസ്താംകോട്ട ,മൈനാഗപ്പള്ളി ,തേവലക്കര പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. പടിഞ്ഞാറെക്കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി നടപ്പിലാകുന്നതോടെ ബൈപ്പാസിന്റെ വരവ് ഏറെ ഉപകാരപ്പെടും.
അഡ്വ.ബി.ത്രിദീപ്കുമാർ,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പടിഞ്ഞാറെ കല്ലട