photo
എസ്.എൻ.ഡി.പി യോഗം വടക്കൻ മൈനാഗപ്പള്ളി 492-ാം നമ്പർ ശാഖയിലെ 24-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മെരിറ്റ് അവാർഡ് വിതരണവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ വടക്കൻ മൈനാഗപ്പള്ളി 492-ാം നമ്പർ ശാഖയിൽ 24-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വിജേഷ് കുമാർ സ്വാഗതം പറഞ്ഞു. മുൻയോഗം ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ കൗൺസിലറുമായ അഡ്വ.ഡി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ മെരിറ്റ് അവാർഡ് വിതരണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി രാജമ്മ, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ആർ. രാജീവ്, ശാഖാ കമ്മിറ്റി അംഗങ്ങളായ സുഭാഷ്, തമ്പാൻ, വനിതാ സംഘം പ്രസിഡന്റ് ഉഷ എന്നിവർ സംസാരിച്ചു. വനിതാ സംഘം കമ്മിറ്റി അംഗം സീന അനിൽ നന്ദി പറഞ്ഞു.