 
പോരുവഴി: സി. പി എം നേതാവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി.എൻ. ഭാസ്കരൻ ഏഴാമത് അനുസ്മരണ സമ്മേളനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. അറുമുഖൻ അദ്ധ്യക്ഷനായി.
എസ്.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. പി.എൻ.ഭാസ്കരന്റെ ഭാര്യ പൊന്നമ്മ പങ്കെടുത്തു. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ കെ.എസ് കെ.ടി.യു ഏരിയ സെക്രട്ടറി ശിവപ്രസാദ് , അഡ്വ.എൻ.അനിൽ കുമാർ,പി.ബിന്ദു, ബി.ശ്രീദേവി, സുരേഷ് നാറാണത്ത്,ബാബു കൊപ്പാറ, സുൾഫിയ ഷെറിൻ,സന്തോഷ് ആനേത്ത്, കെ.ഷെറിൻ, എ.അജ്മൽ,അഡ്വ.ഓച്ചിറ മുരളി, ലളിതാ ശിവരാമൻ,അഡ്വ.ജി. സുഹോത്രൻ തുടങ്ങിയവർ സംസാരിച്ചു.